You are currently viewing ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് 98.46 കോടി രൂപയുടെ പദ്ധതിക്കും ഡിസൈനും അന്തിമ അംഗീകാരം ലഭിച്ചു
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ/ഫോട്ടോ കടപ്പാട്-Jay

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് 98.46 കോടി രൂപയുടെ പദ്ധതിക്കും ഡിസൈനും അന്തിമ അംഗീകാരം ലഭിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് 98.46 കോടി രൂപയുടെ പദ്ധതിക്കും ഡിസൈനും അന്തിമ അംഗീകാരം  ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. നിരവധി തീർത്ഥാടകരുടെയും യാത്രക്കാരുടെയും പ്രധാന ഗതാഗത കേന്ദ്രമായ ചെങ്ങന്നൂരിനെ ആധുനിക സൗകര്യങ്ങളോടെയും ഉയർന്ന നിലവാരത്തോടെയും പ്രാപ്തമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി പുതിയ ടെർമിനൽ ബിൽഡിംഗ് (G+P+1), തീർത്ഥാടക കേന്ദ്രം (G+2), റെയിൽവേ ഓഫിസുകൾ, ക്വാർട്ടേഴ്സ് എന്നിവ നിർമ്മിക്കും. യാത്രക്കാരുടെ സൗകര്യാർഥം 6 മീറ്റർ വീതിയിലുള്ള ഫുട് ഓവർ ബ്രിഡ്ജും, 12 മീറ്റർ വീതിയിലുള്ള എയർ കോൺകോഴ്‌സും ഉൾപ്പെടുന്നു.

സ്റ്റേഷനിലെ ആധുനികതയെ കൂടുതൽ ഉയര്‍ത്തുന്ന രീതിയിൽ, കവർ ചെയ്ത ഡ്രൈവ് വേ, ഓട്ടോ/ടാക്‌സി പ്രവേശനം, തീർത്ഥാടന സമയത്ത് പ്രത്യേക ബസുകൾക്കായുള്ള പ്രവേശന മാർഗം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുറപ്പെടുന്നവരുടെയും എത്തുന്നവരുടെയും യാത്രാ ദിശകൾ വേർതിരിച്ച് സംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകളുടെ (1, 2, 3) നവീകരണം, 12 യൂണിറ്റ് റെയിൽവേ ക്വാർട്ടേഴ്സ് (G+3), നിലവിലെ 2 ലിഫ്റ്റുകൾക്ക് പുറമേ 9 ലിഫ്റ്റുകളും, നിലവിലെ 2 എസ്കലേറ്ററുകൾക്ക് പുറമേ 6 എസ്കലേറ്ററുകളും സ്ഥാപിക്കും.

കേരളീയ വാസ്തു ശൈലിയിൽ  രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ സ്റ്റേഷൻ, തദ്ദേശവാസികളും തീർത്ഥാടകരും ആഗ്രഹിച്ചിരുന്ന വികസനത്തിന് തുടക്കമാകും.
പദ്ധതിയുടെ കൃത്യമായ ആസൂത്രണവും സമയബന്ധിതമായ പൂർത്തീകരണവും ഉറപ്പുവരുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Leave a Reply