You are currently viewing പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ

പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊട്ടാരക്കര | പുലമൺ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്ഥലം നേരിട്ട് സന്ദർശിച്ച മന്ത്രി, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനൊപ്പം സ്ഥിരം സംരക്ഷണവും ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥരെ നിർദ്ദേശിച്ചു.
പുതുതായി നിർമ്മിക്കുന്ന പാർക്കിന്റെ പ്രവർത്തനങ്ങൾ ദീർഘിപ്പിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിനായി അധികൃതർക്ക് വ്യക്തമായ നിർദ്ദേശങ്ങളും നൽകി.

നവീകരണ പദ്ധതിക്കായി സംസ്ഥാന ബഡ്ജറ്റിൽ 2.50 കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിർദ്ദിഷ്ട പാർക്കിന്റെ എസ്റ്റിമേറ്റ് നിർണയിച്ച് എത്രയും പെട്ടെന്നു ഭരണാനുമതി നേടേണ്ടത് നിർമാണ ചുമതലയുള്ള മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം ഔദ്യോഗികരായി ഓർമ്മിപ്പിക്കുകയും ചെയ്തു.

Leave a Reply