You are currently viewing പത്തനംതിട്ടയിൽ കടകളിൽ തീപിടിത്തം: രണ്ട് കടകൾ കത്തിനശിച്ചു

പത്തനംതിട്ടയിൽ കടകളിൽ തീപിടിത്തം: രണ്ട് കടകൾ കത്തിനശിച്ചു

പത്തനംതിട്ട:പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ തണ്ണിത്തോട് രണ്ട് കടകൾ പൂർണ്ണമായും കത്തിനശിച്ചു.ജെ ആൻഡ് ജെ ഫാൻസി സ്റ്റോർ, ഒലിവ് ബേക്കറി എന്നീ കടകളാണ് തീയിൽ പൂർണ്ണമായും നശിച്ചത്. കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർക്കും തീപിടിച്ച് മുൻഭാഗം ഉരുകിപ്പോയി.

തീ പടർന്നതിനെത്തുടർന്ന് സമീപവാസികൾ ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാമെന്ന പ്രാഥമിക നിഗമനമുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Leave a Reply