You are currently viewing വരാപ്പുഴയിലെ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

വരാപ്പുഴയിലെ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

വരാപ്പുഴയിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്.അപകടമുണ്ടായ നിർമാണ യൂണിറ്റിന് തൊട്ടുപിറകെയുള്ള വീട്ടിലാണ് കുട്ടികൾ ഉണ്ടായിരുന്നതെന്നാണ് വിവരം.

വൈകിട്ട് നാലോടെയാണ് സ്ഫോടനം ഉണ്ടായത്. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ സ്‌ഫോടനങ്ങളും ഉണ്ടായി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.

സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ വരെ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇതിൽ ചിലർക്ക് പരിക്കേറ്റു.

ഉൽപ്പാദന യൂണിറ്റിന്റെ കെട്ടിടം പൂർണമായും തകർന്നു.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply