You are currently viewing ആദ്യ തലമുറ ഐഫോൺ $63,000 നു ലേലത്തിൽ വിറ്റു

ആദ്യ തലമുറ ഐഫോൺ $63,000 നു ലേലത്തിൽ വിറ്റു

ആദ്യ തലമുറ ഐഫോൺ ലേലത്തിൽ $63,356.40-ന് വിറ്റു പോയി. അതായത് അതിന്റെ യഥാർത്ഥ വിലയുടെ 100 ഇരട്ടിയിലധികം തുകക്ക് ആണ് വിറ്റത്.  2007-ലെ ഫോൺ, ഇപ്പോഴും അതിന്റെ ബോക്ക്സ് പൊട്ടിക്കാത്ത അവസ്ഥയിലായിരുന്നു.എൽസിജി ലേലത്തിൽ വിറ്റ ഫോണിനു വില $50,000-ന്  മുകളിൽ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നു അധികമായി $13,000 ലഭിച്ചു.

ഫോണിന്റെ യഥാർത്ഥ ഉടമയായ കാരെൻ ഗ്രീൻനിന് പുതിയ ജോലിയിൽ പ്രവേശിച്ചതിന് ശേഷം 2007-ൽ അവളുടെ സുഹൃത്തുക്കളിൽ നിന്ന് സമ്മാനമായി ലദിച്ചതാണ് ഐഫോൺ , എന്നാൽ ഇതിനകം തന്നെ പുതിയൊരു ഫോൺ കിട്ടിയതിനാൽ അത് തുറക്കേണ്ടെന്ന് അവൾ തീരുമാനിച്ചു.  “എന്റെ ഫോൺ ഒഴിവാക്കാൻ ഞാൻ ആഗ്രഹിച്ചില്ല, ‘ഇതൊരു ഐഫോൺ ആണ്, അതിനാൽ ഇത് ഒരിക്കലും കാലഹരണപ്പെടില്ല’,” അവൾ പറഞ്ഞു.

സ്റ്റീവ് ജോബ്‌സ് 2007 ജനുവരി 9-ന് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന  പ്രദർശനത്തിൽ ആദ്യത്തെ ഐഫോൺ അവതരിപ്പിച്ചു.  ഏകദേശം അഞ്ച് മാസത്തിന് ശേഷം ഇത് മാർക്കറ്റിൽ ലഭ്യമായി. അതിന്റെ സ്‌ലിക്ക് ഡിസൈൻ, റെസ്‌പോൺസിവ് ടച്ച് സ്‌ക്രീൻ, വെബ് ബ്രൗസിംഗ് കഴിവുകൾ, 2-മെഗാപിക്‌സൽ ക്യാമറ എന്നിവ ഇതിനെ വൻ ഹിറ്റാക്കി.

ആദ്യം പുറത്തിറക്കിയ ഐഫോണുകൾ നേരത്തെ ലേലം ചെയ്തിരുന്നു.  ഒരെണ്ണം ഓഗസ്റ്റിൽ 35,414 ഡോളറിനും മറ്റൊന്ന് ഒക്ടോബറിൽ 39,339 ഡോളറിനും എൽസിജി വഴി വിറ്റു.

Leave a Reply