മഹാരാഷ്ട്രയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇന്ത്യൻ മാതളനാരങ്ങയുടെ ആദ്യ വാണിജ്യ കടൽ കയറ്റുമതി ,അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി-യുടെ (APEDA) നേതൃത്വത്തിൽ വിജയകരമായി നടന്നു
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഭഗവ ഇനത്തിൽപ്പെട്ട മാതളനാരങ്ങകളുടെ 4,620 പെട്ടികൾ ഉൾപ്പെട്ടതായിരുന്നു ആദ്യത്തെ ചരക്ക്. ഇതിന് ഏകദേശം 14 ടൺ ഭാരമുണ്ടായിരുന്നു. മാർച്ച് രണ്ടാം വാരത്തിൽ, പുറപ്പെട്ട് അഞ്ച് ആഴ്ചകൾക്കുള്ളിൽ, കയറ്റുമതി യുഎസ് ഈസ്റ്റ് കോസ്റ്റിൽ എത്തി, ഇത് ഇന്ത്യയുടെ പുതിയ പഴ കയറ്റുമതിക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്.
2023-ൽ അമേരിക്ക ഇന്ത്യൻ മാതളനാരങ്ങകൾക്കുള്ള വിപണി പ്രവേശനത്തിന് അംഗീകാരം നൽകിയതിനെത്തുടർന്ന് എപിഇഡിഎ ആകാശമാർഗം ട്രയൽ ഷിപ്പ്‌മെന്റ് വിജയകരമായി നടത്തിയിരുന്നു.
60 ദിവസത്തോളം ശെൽഫ് ലൈഫ് ഉറപ്പാക്കുന്ന സ്റ്റാറ്റിക് ട്രയൽ വിജയമായതിന്റെ അടിസ്ഥാനത്തിൽ, എപിഡയും ഐകാർ-നാഷണൽ റിസർച്ച് സെന്ററും ചേർന്ന് മാതളനാരങ്ങയുടെ ആദ്യ വാണിജ്യ കടൽപര കയറ്റുമതി വിജയകരമായി ആരംഭിച്ചിരിക്കുകയാണ്.
