You are currently viewing സപ്ലൈകോ ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക്

സപ്ലൈകോ ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക്

തിരുവനന്തപുരം: പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് സപ്ലൈകോ ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചു.

അരിപ്പൊടി (പുട്ടുപൊടി, അപ്പംപൊടി), പായസം മിക്സ് (സേമിയ/പാലട – 200 ഗ്രാം), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ്), പാലക്കാടൻ മട്ട അരി (വടിയരി, ഉണ്ടയരി) എന്നിവയാണ് പുതുതായി അവതരിപ്പിച്ച ഉത്പന്നങ്ങൾ.

പുത്തൻ ഉത്പന്നങ്ങളുടെ വില പൊതുവിപണിയേക്കാൾ കുറഞ്ഞതാണ്. കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പംപൊടിയും 46 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. കൂടാതെ പുട്ടുപൊടിയും അപ്പംപൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില.

പരമാവധി വില്പന വില 20 രൂപയുള്ള കല്ലുപ്പ് 12 രൂപയ്ക്കും, പൊടിയുപ്പ് 12.50 രൂപയ്ക്കും, 60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാൻഡിൽ ലഭിക്കും. സേമിയ/പാലട പായസം മിക്സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്.

പാലക്കാടൻ മട്ട അരിയിൽ വടിയരി 10 കിലോയ്ക്ക് 599 രൂപയും ഉണ്ട അരിക്ക് 506 രൂപയുമാണ്. 5 കിലോ വടിയരി 310 രൂപയ്ക്കും ഉണ്ടയരി 262 രൂപയ്ക്കും ലഭ്യമാണ്.


Leave a Reply