You are currently viewing ഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

ഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മട്ടന്നൂർ: കോളാരി കുംഭംമൂലയിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിലെ സി. മുഹിയുദ്ദീൻ (5) ആണ് മരിച്ചത്.
വീട്ടുവരാന്തയിലെ ഗ്രില്സിൽ ഘടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് വൈദ്യുതാഘാതമുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗ്രില്സിൽ കൈവച്ചപ്പോഴാണ് കുട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. ഉടൻ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉളിയിൽ മജ്ലിസ് പ്രീ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. പിതാവ്: ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുസ്ഹിന, മുബഷീറ, മുബാറക്, മുനവിറ, മുസ്ലിഹ്.
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലുണ്ട്. ശവസംസ്കാരം വെള്ളിയാഴ്ച നടക്കും.

Leave a Reply