ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട്, അതിൻ്റെ ഉത്സവകാല വിൽപ്പനയായ ദി ബിഗ് ബില്യൺ ഡേയ്‌സ് (ടിബിബിഡി) 2024-ൻ്റെ സംയോജിത ഏർലി ആക്‌സസിലും ആദ്യ ദിനത്തിലും 33 കോടി ഉപയോക്തൃ സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു.
മൊബൈൽ, ഇലക്‌ട്രോണിക്‌സ്, ലാർജ് അപ്ലയൻസസ്, ഫാഷൻ, ബ്യൂട്ടി, ഭവന ഉൽപന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവിക്കുന്നതിനാൽ, ആദ്യകാല ട്രെൻഡുകൾ നല്ല ഉപഭോക്തൃ താല്പര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ വെളിപ്പെടുത്തി.
ടിബിബിഡി 2024-ൻ്റെ ആദ്യ 24 മണിക്കൂറിൽ ന്യൂ ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആവശ്യക്കാർ വർധിച്ചപ്പോൾ, മെദിനിപൂർ, ഹിസാർ, ബെർഹാംപൂർ, ബാങ്കുര, അഗർത്തല തുടങ്ങിയ ചെറുപട്ടണങ്ങളും കാര്യമായ താൽപര്യം പ്രകടിപ്പിച്ചു.
ഈ വർഷത്തെ ടിബിബിഡിയുടെ ആദ്യ 12 മണിക്കൂറിൽ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പ് ആക്‌സസറികൾ എന്നിവ ജനപ്രിയ തൽക്ഷണ ഡെലിവറി സേവനമായ ഫ്ലിപ്പ്കാർട്ട് മിനിറ്റ്സിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രോണിക്‌സായി ഉയർന്നു.