You are currently viewing ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിൽ പ്രളയ സ്ഥിതി രൂക്ഷമാകുന്നു
Representational image only/Photo credit - Kaziranga national park

ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിൽ പ്രളയ സ്ഥിതി രൂക്ഷമാകുന്നു

ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിലെ പ്രളയ സ്ഥിതി രൂക്ഷമാകുന്നു. 233 വനപാലക കേന്ദ്രങ്ങളിൽ 95 എണ്ണം വെള്ളത്തിൽ മുങ്ങി. ഇതേ തുടർന്ന് ആറ് ക്യാമ്പുകൾ ഒഴിപ്പിക്കേണ്ടി വന്നു.
അഗര്ത്തോലി  റേഞ്ചിലെ 34 ക്യാമ്പുകളും, കസിരംഗ റേഞ്ചിലെ 20 ക്യാമ്പുകളും, ബഗോരി റേഞ്ചിലെ 10 ക്യാമ്പുകളും, ബുറപഹാർ റേഞ്ചിലെ 5 ക്യാമ്പുകളും, ബൊകാഖത്ത് റേഞ്ചിലെ 6 ക്യാമ്പുകളും, ബിശ്വനാഥ വന്യജീവി വിഭാഗത്തിലെ 20 ക്യാമ്പുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണെന്ന് പാർക്ക് അധികൃതർ അറിയിച്ചു. ജൂലൈ ഒന്നാം തീയതി അഗര്ത്തോലി റേഞ്ചിലെ മോഷ്ഗുലി ക്യാമ്പിനടുത്തുള്ള മരംകൊണ്ടുള്ള പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി.

ഇതിനിടയിൽ ആനക്കൂട്ടങ്ങൾ ഹതി ദണ്ഡി ഇടനാഴിയിലൂടെ കർബി ആംഗ്ലോങ്ങിലേക്ക് നീങ്ങുന്നതിനാൽ നാഗോൺ, ഗോലാഘട്ട് ജില്ലകളിൽ NH 715-ൽ ഗതാഗതം വഴിതിരിച്ചുവിടാൻ അധികൃതരെ പ്രേരിപ്പിച്ചു. 

രക്ഷാപ്രവർത്തകരും മൃഗവൈദ്യ ചികിത്സാ യൂണിറ്റുകളും സജ്ജമാണ്. ബോട്ടുകൾ, രക്ഷാ ഉപകരണങ്ങൾ, ബാരിക്കേഡുകൾ എന്നിവ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. വന്യജീവികളുടെ സുരക്ഷിതമായ  യാത്ര ഉറപ്പാക്കാൻ ഗതാഗത നിയന്ത്രണം അത്യാവശ്യമാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. സമീപ വനം ഡിവിഷനുകളിൽ നിന്നുള്ള അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട് . വനസേനയും കമാൻഡോ ആക്ഷൻ ഗ്രൂപ്പുകളും സംയുക്തമായി പട്രോളിംഗും നടത്തുന്നുണ്ട്.

പ്രളയ ജലനിരപ്പ് നിരീക്ഷിക്കാൻ കേന്ദ്ര ജലകമ്മീഷൻ (CWC)  ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളുടെ ഏറ്റവും മികച്ച ഏകോപനത്തിനായി പ്രളയ നിരീക്ഷണ സെൽ സജീവമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് ജീവനക്കാർക്കും ആനകൾക്കും ആരോഗ്യ പരിശോധനകൾ നടത്താനും സംവിധാനം ഒരുക്കിയിട്ടുള്ളതാക്കി അധികൃതർ അറിയിച്ചു.

Leave a Reply