വാഷിംഗ്ടൺ: ഫ്ലോറിഡാ സെനറ്റർ മാർക്കോ റൂബിയോ യു.എസ്. വിദേശകാര്യ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ നിയമനം സെനറ്റ് കഴിഞ്ഞ ദിവസം വൈകുന്നേരം അനുമോദിച്ചതോടെ, ട്രംപിന്റെ മന്ത്രിസഭയിൽ കോൺഗ്രസ് അംഗീകാരം നേടിയ ആദ്യ അംഗമായി റൂബിയോ മാറി.
അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, യു.എസ്. സെനറ്റിലെ വിദേശകാര്യ സമിതിയിൽ വർഷങ്ങളോളം പ്രവർത്തിച്ച അനുഭവം റൂബിയോയ്ക്കുണ്ട്. 70,000-ത്തിലധികം ഫെഡറൽ ജീവനക്കാരെ നിയന്ത്രിക്കുന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ട ചുമതല ഇനി റൂബിയോ വഹിക്കും.
അമേരിക്കയുടെ വിദേശകാര്യ നയങ്ങൾ ആഗോള തലത്തിൽ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും നിർണ്ണായക പങ്കു വഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മാർക്കോ റൂബിയോ യു.എസ്. വിദേശകാര്യ സെക്രട്ടറി ആയി സത്യപ്രതിജ്ഞ ചെയ്തു