You are currently viewing വ്ലോഗർ ചിന്നു പപ്പുവിൻ്റെ   ആത്മഹത്യയ്ക്ക് പിന്നാലെ, സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

വ്ലോഗർ ചിന്നു പപ്പുവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ, സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ വ്ലോഗർ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശിയായ സന്ദേശ് (25) നെ സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവുമായി ദീർഘകാലമായി പിരിഞ്ഞ് കഴിയുകയായിരുന്ന രേഷ്മ, കഴിഞ്ഞ ചില മാസങ്ങളായി സന്ദേശിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രേഷ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മരണത്തെത്തുടർന്ന് ഉണ്ടായ കടുത്ത മാനസിക വിഷമമാണ് സന്ദേശിന്റെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Leave a Reply