യൂറോ 2024 ന്റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ സ്ലൊവേനിയയെ തോൽപ്പിച്ച പോർച്ചുഗലിന്റെ വിജയത്തിന് പിന്നിലെ ഹീറോ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയാണ്. ഈ മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച കോസ്റ്റ, യൂറോ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ തന്നെ ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് പെനാൽറ്റികൾ തടഞ്ഞ ആദ്യ ഗോൾകീപ്പർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.
കളി ഗോൾരഹിത സമനിലയിലാവുകയും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയും ചെയ്തിരുന്നു. ഈ സമയത്ത്, സ്ലൊവേനിയയുടെ മൂന്ന് പെനാൽറ്റികൾ കോസ്റ്റ തടഞ്ഞു. ഇതോടെ പോർച്ചുഗൽ മത്സരം വിജയിക്കുകയും, ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.
2021 ൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച കോസ്റ്റയുടെ മികവ് ഈ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി. മികച്ച പ്രകടനം കാഴ്ച വച്ചതിന് യുവേഫ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.