You are currently viewing ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

റോമൻ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.  അദ്ദേഹത്തിന് 92 വയസ്സായിരുന്നു.

1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്ടോബര്‍ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്.

1972 ജനുവരി 29 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1985-ൽ കർദിനാൾ മാർ ആന്റണി പടിയറയുടെ പിൻഗാമിയായി ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായി. അതിനുമുമ്പ്, 1977-ൽ കാഞ്ഞിരപ്പള്ളി രൂപതയിൽ  അദ്ദേഹം  ബിഷപ്പായിരുന്നു.

1993 മുതൽ 1996വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതൽ 1998വരെ സി.ബി.സി.ഐ പ്രസിഡന്റുമായിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ  വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിച്ച മാർ പൗവത്തിലിനെ ക്രൗൺ ഓഫ് ദ ചർച്ച് എന്നാണ് സഭാപിതാക്കന്മാർ  വിശേഷിപ്പിക്കുന്നത്.

2007 മാർച്ച് 19ന് മാർ ജോസഫ് പൗവത്തിൽ വിരമിച്ചു. അന്നുമുതൽ അദ്ദേഹം മെത്രാപ്പോലീത്തൻ എമിരിറ്റസ് ആയിരുന്നു.
അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

Leave a Reply