ബെംഗളൂരു: മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79)ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു.
മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
“അപ്പ അന്തരിച്ചു “
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം ബെംഗളൂരുവിൽ ക്യാൻസർ ചികിത്സക്ക് വിധേയനായിരുന്നു
നിര്യാണത്തിൽ കേരള കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ അനുശോചിച്ചു.
“സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.
ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ” സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്