തിരുവനന്തപുരം: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ (101) ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്.
അച്യുതാനന്ദൻ ഐസിയുവിൽ ചികിത്സയിൽ ആണെന്നും അദ്ദേഹത്തിൻറെ നില നിലവിൽ ആശങ്കാജനകമല്ല എന്നും കൃത്യമായ നിരീക്ഷണത്തിലാണ് എന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു
