
തിരുവനന്തപുരം: മുൻ എംഎൽഎയും ജനാധിപത്യ രാഷ്ട്രീയ സഭ (ജെഎസ്എസ്) സംസ്ഥാന അധ്യക്ഷനുമായിരുന്ന എവി താമരാക്ഷൻ എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൻഡിഎ യോഗത്തിൽ താമരാക്ഷനെ ഔദ്യോഗികമായി സ്വീകരിച്ചു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2025 ഓഗസ്റ്റിൽ ജെഎസ്എസിൽ നിന്ന് എവി താമരാക്ഷനെ പുറത്താക്കിയിരുന്നു. തുടർന്ന് 2025 ഡിസംബറിൽ ജിതിൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി ആവാമി മോർച്ച (എച്ച് എ എം)യിൽ താമരാക്ഷൻ നേതൃത്വം നൽകിയ വിഭാഗം ലയിച്ചിരുന്നു.
എൻഡിഎയിലേക്കുള്ള പ്രവേശനത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് സാധ്യത ഉയരുന്നത്. എൻഡിഎ നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് താമരാക്ഷന്റെ ഔദ്യോഗിക പ്രവേശനം നടന്നത്.