You are currently viewing മുൻ യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന് മേൽ ക്രിമിനൽ കുറ്റം ചുമത്തി.

മുൻ യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന് മേൽ ക്രിമിനൽ കുറ്റം ചുമത്തി.

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ 2016 ലെ പ്രചാരണത്തിനിടെ ഒരു പോൺ താരത്തിന് പണം നൽകിയതിന് ന്യൂയോർക്ക് ഗ്രാൻഡ് ജൂറി അദ്ദേഹത്തിൻ്റെ മേൽ വ്യാഴാഴ്ച കുറ്റം ചുമത്തി. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായി ട്രംപ് മാറി

76 കാരനായ മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് കുറ്റാരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ്, ന്യൂയോർക്കിലെ വിചാരണയ്ക്കായി “കീഴടങ്ങൽ ഏകോപിപ്പിക്കാൻ” വ്യാഴാഴ്ച വൈകുന്നേരം ട്രംപിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ടതായി സ്ഥിരീകരിച്ചു

രോഷാകുലനായ ട്രംപ്
പ്രോസിക്യൂട്ടർമാർക്കും ഡെമോക്രാറ്റിക് എതിരാളികൾക്കും എതിരെ ആഞ്ഞടിച്ചു . “രാഷ്ട്രീയ പീഡനവും തിരഞ്ഞെടുപ്പ് ഇടപെടലും” എന്ന് ആരോപിക്കുകയും തന്റെ പിൻഗാമിയായ പ്രസിഡന്റ് ജോ ബൈഡന് തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

റിപ്പബ്ലിക്കൻ ക്യാമ്പിൽ, ട്രംപിന്റെ സഖ്യകക്ഷികൾ 2024-ലെ അദ്ദേഹത്തിന്റെ പ്രചാരണത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രതികാര നടപടിയായി ഇതിനെ അപലപിച്ചു . ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, കുറ്റാരോപണത്തെ “അമേരിക്കൻ മൂല്യങ്ങൾക്ക് നിരക്കാത്ത” എന്ന് ആക്ഷേപിച്ചു.

ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ ഉയർന്ന റിപ്പബ്ലിക്കൻ കെവിൻ മക്കാർത്തി , കുറ്റപത്രം രാജ്യത്തെ “പരിഹരിക്കാൻ കഴിയാത്തവിധം” നശിപ്പിച്ചു എന്ന് പറഞ്ഞു

താൻ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാകുമെന്ന് മാർച്ച് 18-ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധിധിക്കാൻ ആഹ്വാനം ചെയ്ത ട്രംപ് ,രാജ്യത്ത് ഇത് ” മരണത്തിനും നാശത്തിനും” ഇടയാക്കും, എന്ന് മുന്നറിപ്പ് നൽകി

2024-ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ മുൻതൂക്കം ഉള്ള ട്രംപ്, എല്ലാ അന്വേഷണങ്ങളെയും രാഷ്ട്രീയ പീഡനമായി മുദ്രകുത്തി.

.

Leave a Reply