You are currently viewing അരിസോണയിലെ മരുഭൂമിയിൽ ഹോട്ട് എയർ ബലൂൺ തകർന്ന് വീണ് നാല് പേർ മരിച്ചു

അരിസോണയിലെ മരുഭൂമിയിൽ ഹോട്ട് എയർ ബലൂൺ തകർന്ന് വീണ് നാല് പേർ മരിച്ചു

അരിസോണയിൽ  ഞായറാഴ്ച രാവിലെ മരുഭൂമിയിൽ ഒരു ഹോട്ട് എയർ ബലൂൺ തകർന്ന് വീണ് നാല് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ 7:30 ഓടെ ഫീനിക്‌സിന്റെ തെക്കുകിഴക്കായി  എലോയ്‌ക്ക് സമീപമായിരുന്നു അപകടം.

 ബലൂൺ തകർന്ന് വീഴാൻ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല,എന്നാൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെയും എഫ്‌എഎയുടെയും അന്വേഷകർ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.  

 അപകടസമയത്ത് അഞ്ച് പേർ ഗൊണ്ടോളയിലുണ്ടായിരുന്നു. നേരത്തെ ചാടിയ എട്ട് സ്കൈഡൈവർമാർ ഭാഗ്യവശാൽ പരിക്കേൽക്കാത്തതിനാൽ പരക്ഷപെട്ടു. ഒരാൾ സംഭവസ്ഥലത്തുവെച്ചും മൂന്നുപേർ ആശുപത്രിയിൽ വച്ചും മരിച്ചു.  ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ജീവിതത്തോട് മല്ലിടുകയാണ്.

എലോയ്  സ്കൈ ഡൈവിംഗിനു പേരുകേട്ടതാണ്.2016-ൽ ടെക്‌സാസിൽ സമാനമായ ഒരു അപകടത്തിന് ശേഷം, വാണിജ്യ ബലൂൺ ഓപ്പറേറ്റർമാർക്കായി കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ തകർച്ചയിൽ ആ നിയന്ത്രണങ്ങൾ ലംഘിച്ചിട്ടുണ്ടോ  എന്ന് അന്വേഷണത്തിൽ കൂടി മാത്രമേ വ്യക്തമാവുകയുള്ളു

Leave a Reply