തമിഴ്നാട് തിരുവാരൂർ ജില്ലയിലെ കറുവേപ്പൻചേരിയിൽ വാനും തമിഴ്നാട് സർക്കാർ ബസും തമ്മിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. വാനിൽ സഞ്ചരിച്ചിരുന്ന ഏഴ് പേരും വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥയാത്രയ്ക്കായി പോകുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മരിച്ചവർ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ്. ഈ അപകടത്തിൽ കാഞ്ഞിരംകുളം സ്വദേശിയായ രജിനാസ്, നെല്ലിമേട് സ്വദേശികളായ സാബി, സുനിൽ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.