ലെവൽ ക്രോസ് ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തോടെ കേരളത്തിൽ ,മെയ് മാസത്തിൽ നാലു പുതിയ റെയിൽവേ മേൽപ്പാലങ്ങൾ നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. താനൂർ-തെയ്യാൽ, കൊടുവള്ളി-തലശ്ശേരി, വാടാനക്കുറിശ്ശി, ചിറയിൻകീഴ് മേൽപ്പാലങ്ങളാണ് മെയ് മാസത്തിൽ തുറക്കുക.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ്റെ പദ്ധതികൾ റിവ്യൂ ചെയ്യുന്നതിനായി ഇന്ന് ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങളെടുത്തത്. മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി, മേയ് മാസത്തോടെ ഇവ നാടിന് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതു കൂടാതെ, സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ എട്ട് റെയിൽവേ മേൽപ്പാലങ്ങൾ പൂര്‍ത്തിയായി. പുതിയ നാലും ചേർന്ന് ഈ കണക്കു 12 ആകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ സംസ്ഥാനത്തിന്റെ യാത്രാസൗകര്യങ്ങൾക്കും ഗതാഗതസുരക്ഷയ്ക്കും വലിയ പ്രോത്സാഹനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലുള്ള മറ്റ് മേൽപ്പാലങ്ങളുടെ പുരോഗതിയും സർക്കാർ പ്രതിമാസം നിരീക്ഷിച്ചു വരികയാണെന്നും, അവയും വേഗത്തിൽ പൂർത്തിയാക്കാനായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

പ്രതീകാത്മക ചിത്രം