You are currently viewing കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

തിരുവനന്തപുരം: കാൻസർ രോഗികൾക്ക് ആശ്വാസമാവുന്ന മറ്റൊരു വലിയ തീരുമാനവുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നു. സംസ്ഥാനത്ത് കാൻസർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്നവർക്ക് ഇനി കെഎസ്ആർടിസി ബസുകളിൽ പൂർണമായും സൗജന്യ യാത്ര ലഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് നിയമസഭയിൽ പ്രഖ്യാപിച്ചു

സൂപ്പർഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ ബസുകളിലും ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. ചികിത്സാവശ്യാർത്ഥം ആശുപത്രികളിൽ കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾക്കായി പോകുന്ന രോഗികൾക്ക് ഇത് ബാധകമായിരിക്കും.

ചികിത്സിക്കുന്ന ഡോക്ടർ നിശ്ചയിക്കുന്ന കാലാവധിയോടുകൂടിയ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി രോഗികൾക്ക് കെഎസ്ആർടിസി പാസ് നൽകും. ഈ പാസ്സോടെ യാത്രാ നിരക്ക് പൂർണമായും ഒഴിവാക്കപ്പെടും.

Leave a Reply