You are currently viewing ചരക്ക് ചെലവ് കുതിച്ചുയരുന്നു ! കയറ്റുമതിക്കാർ ഇന്ത്യൻ ഷിപ്പിംഗ് ലൈൻ ആവശ്യപ്പെടുന്നു

ചരക്ക് ചെലവ് കുതിച്ചുയരുന്നു ! കയറ്റുമതിക്കാർ ഇന്ത്യൻ ഷിപ്പിംഗ് ലൈൻ ആവശ്യപ്പെടുന്നു

ന്യൂഡൽഹി: കുതിച്ചുയരുന്ന ചരക്ക് നിരക്കുകൾ അന്താരാഷ്ട്ര വ്യാപാരത്തിനു ഭീഷണിയുർത്തുന്നതിനാൽ ഇന്ത്യൻ കയറ്റുമതിക്കാർ കടുത്ത വെല്ലുവിളികൾ നേരിടുന്നു. ചെങ്കടൽ പ്രതിസന്ധിയും ആഗോള കണ്ടെയ്‌നർ ക്ഷാമവും പോലുള്ള ഘടകങ്ങളാൽ ചരക്ക് ചെലവ് സമീപ മാസങ്ങളിൽ 700% വരെ ഉയർന്നു.  ഈ കുതിച്ചുചാട്ടം ഇന്ത്യൻ കയറ്റുമതിക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു, ഇത് അവരുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരക്ഷമത കുറയ്ക്കുന്നു.

 ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO)  സ്വന്തം ഷിപ്പിംഗ് ലൈൻ സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.  എഫ്ഐഇ ഓ ഡയറക്ടർ ജനറൽ അജയ് സഹായ് പറയുന്നതനുസരിച്ച്, വിദേശ കാരിയറുകളെ ആശ്രയിക്കുന്നത് ഇന്ത്യൻ കയറ്റുമതിക്കാരെ അസ്ഥിരമായ നിരക്കുകൾക്കും പരിമിതമായ വിലപേശൽ ശേഷിക്കും ഇരയാക്കുന്നു. “ആദ്യം $500 ഉണ്ടായിരുന്ന കൊൽക്കത്ത മുതൽ റോട്ടർഡാം വരെയുള്ള ചരക്ക് ഗതാഗതം ഇപ്പോൾ 4,000 ഡോളറാണ്” എന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ചെലവ് വർദ്ധന എടുത്തുകാട്ടി.

“2021-ൽ ഞങ്ങൾ 80 ബില്യണിലധികം ഡോളർ ട്രാൻസ്പോർട്ട് സർവീസ് ചാർജുകളായി നല്കി. കയറ്റുമതിയിൽ 1 ട്രില്യൺ ഡോളർ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ, ഇത് 2030-ഓടെ 200 ബില്യൺ ഡോളറിലെത്തും. ഇന്ത്യൻ ഷിപ്പിംഗ് ലൈനിന് 25% വിഹിതം ഉണ്ടായാൽ 50 ബില്യൺ ഡോളർ ലാഭിക്കും വർഷാടിസ്ഥാനത്തിൽ,” അദ്ദേഹം കൂട്ടിച്ചേർത്തു.

  കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിന്ന് ഉടലെടുത്ത ചെങ്കടൽ പ്രതിസന്ധി, കേപ് ഓഫ് ഗുഡ് ഹോപ്പ് പോലുള്ള ഇതര റൂട്ടുകളെ ആശ്രയിക്കാൻ കപ്പലുകളെ നിർബന്ധിതരാക്കി, ഇത്  ദൂരം കൂട്ടുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യം, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആഗോള ഡിമാൻഡ് കുറയ്ക്കുകയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കയറ്റുമതിക്കാർ മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്പുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരത്തിന്റെ 80 ശതമാനവും ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്, യുഎസുമായുള്ള  വ്യാപാരവും ഈ വഴിയാണ് നടക്കുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 34 ശതമാനവും ഈ രണ്ട് ഭൂപ്രദേശങ്ങളിൽ നിന്നുമാണ്.

 ആഗോള കണ്ടെയ്‌നർ ട്രാഫിക്കിന്റെ 30% ഉം ലോക വ്യാപാരത്തിന്റെ 12% ഉം ചെങ്കടൽ കടലിടുക്ക് വഴി നടക്കുന്നു. പ്രതിസന്ധിക്ക് ശേഷം  ഏകദേശം 95% കപ്പലുകളും കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിട്ടു, ഇത് യാത്രകൾക്ക് 4,000-6,000 നോട്ടിക്കൽ മൈലും 14-20 ദിവസങ്ങളും കൂട്ടി

പ്രതിസന്ധിയെക്കുറിച്ച് ബുധനാഴ്ച വാണിജ്യ മന്ത്രാലയം അന്തർ മന്ത്രാലയ യോഗം വിളിച്ചിട്ടുണ്ട്.വിദേശകാര്യം, പ്രതിരോധം, ഷിപ്പിംഗ്, ധനകാര്യം വാണിജ്യം എന്നീ അഞ്ച് മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കും.

Leave a Reply