You are currently viewing 2024 ൽ ഇന്ത്യയുടെ സാമ്പത്തിക  വളർച്ചാ നിരക്ക് 6.8 ശതമാനമായി ഉയരും : IMF

2024 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി ഉയരും : IMF

2024 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി ഉയരുമെന്നു ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ചില മാന്ദ്യം പ്രതീക്ഷിക്കുന്നതായും മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറയുമെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ചൊവ്വാഴ്ച പറഞ്ഞു.

“ഇന്ത്യയ്‌ക്കുള്ള ഞങ്ങളുടെ സാമ്പത്തീക പ്രവചനങ്ങളിൽ മാറ്റമില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2023-ൽ 6.1 ശതമാനം വളർച്ച നേടുമെന്നു പ്രതീക്ഷിക്കുന്നു, ഇത് 2022-ലെ 6.8 ശതമാനത്തേക്കാൾ 0.7 ശതമാനം കുറവാണ്, വളർച്ചാ നിരക്ക് 2024 ൽ 6.8 ശതമാനമായി ഉയരും.” ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ പിയറി-ഒലിവിയർ ഗൗറിഞ്ചാസ്  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആഗോള വളർച്ച 2022 ൽ കണക്കാക്കിയ 3.4 ശതമാനത്തിൽ നിന്ന് 2023 ൽ 2.9 ശതമാനമായി കുറയുമെന്നും പിന്നീട് 2024 ൽ 3.1 ശതമാനമായി ഉയരുമെന്നും ഐ‌എം‌എഫ്  പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്,  ഏഷ്യയിലെ വളർച്ച 2023-ലും 2024-ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

ചൈനയിലെ വളർച്ച 2023-ൽ 5.2 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു,  2024-ൽ 4.5 ശതമാനമായി കുറയുകയും ചെയ്യും, ഇത് പിന്നീട് 4 ശതമാനത്തിൽ താഴെയായി സ്ഥിരപെടും

“ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം, നമ്മൾ ചൈനയെയും ഇന്ത്യയെയും ഒരുമിച്ച് നോക്കുകയാണെങ്കിൽ, 2023 ലെ ലോക വളർച്ചയുടെ 50 ശതമാനവും അവർക്കാണ്. അത് വളരെ പ്രധാനപ്പെട്ട സംഭാവനയാണ്,” അദ്ദേഹം പറഞ്ഞു.

വികസിത സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം, മാന്ദ്യം കൂടുതൽ പ്രകടമാകും, കഴിഞ്ഞ വർഷം 2.7 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായും ഈ വർഷവും അടുത്ത വർഷവും 1.4 ശതമാനമായും കുറയും.  10 വികസിത സമ്പദ്‌വ്യവസ്ഥകളിൽ ഒമ്പതും മാന്ദ്യത്തിലാക്കുമെന്ന് ഗൗറിഞ്ചാസ് പറഞ്ഞു.

ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് വർദ്ധന സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാൽ 2023-ൽ യുഎസിന്റെ വളർച്ച 1.4 ശതമാനമായി കുറയും.  ഊർജപ്രതിസന്ധി,  ശൈത്യം, എന്നിവയുടെ സൂചനകൾക്കിടയിലും യൂറോ പ്രദേശത്തെ സാഹചര്യങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply