ഗാർമിൻ ഇന്ത്യയിൽ ഫോർറണ്ണർ 965 സ്മാർട്ട് വാച്ച് പുറത്തിറക്കി. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് ഒരു എഎംഓഎൽഇഡി (AMOLED) ഡിസ്‌പ്ലേ ഉണ്ട്, അത് കൂടുതൽ തെളിച്ചവും കൂടുതൽ വർണ്ണ ചാതുര്യവും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സോളാർ ചാർജിംഗ് ഫീച്ചർ കമ്പനി ഉപേക്ഷിച്ചു. പുതിയ ഗാർമിൻ സ്മാർട്ട് വാച്ചിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.
454 x 454 പിക്സൽ റെസല്യൂഷനോടുകൂടിയ 1.4 ഇഞ്ച് വൃത്താകൃതിയിലുള്ള എഎംഓഎൽഇഡി ഡിസ്പ്ലേ, ഓപ്ഷണൽ ഓൾവേസ് ഓൺ മോഡ് (AoD), ഗൊറില്ല ഗ്ലാസ് 3 ഡി എക്സ് സംരക്ഷണം എന്നിവയാണ് ഫോർറണ്ണർ 965 ന്റെ മുൻഭാഗത്തുള്ളത്. ഇതിനകം സൂചിപ്പിച്ചതുപോലെ, ഇവിടെ സോളാർ ചാർജിംഗ് ഓപ്ഷൻ ഇല്ല. പക്ഷേ, സ്ക്രീനിന്റെ വലിപ്പവും റെസല്യൂഷനും വർദ്ധിച്ചു.
സ്മാർട്ട് വാച്ച് മോഡിൽ 23 ദിവസത്തെ ബാറ്ററി ലൈഫും ജിപിഎസ് മോഡിൽ 31 ദിവസം വരെയും ഗാർമിൻ പരസ്യം ചെയ്യുന്നു. നിങ്ങൾക്ക് ഒരു യുഎസ്ബി – സി (USB-C) ഡിസൈനോട് കൂടിയ പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാർജറും ലഭിക്കും.
വാച്ച് തുടർച്ചയായി ഹൃദയമിടിപ്പ്, അസാധാരണമായ ഹൃദയമിടിപ്പ് അലേർട്ടുകൾ, എസ്പിഓ2
(SpO2)നിരീക്ഷണം, ബോഡി ബാറ്ററി എനർജി ഇൻഡിക്കേറ്റർ, സമ്മർദ്ദം, ഉറക്കവും ആരോഗ്യവും, സ്ത്രീകളുടെ ആരോഗ്യം, ആരോഗ്യ സ്‌നാപ്പ്‌ഷോട്ട് എന്നിവ നൽകുന്നു. ആക്‌റ്റിവിറ്റി ട്രാക്കിംഗിനെ സംബന്ധിച്ചിടത്തോളം റെപ്പ് കൗണ്ടിംഗ്, കാർഡിയോ വർക്കൗട്ടുകൾ,നീന്തൽ, യോഗ, പരിശീലന സന്നദ്ധത, പരിശീലന ലോഡ്, റണ്ണിംഗ് ഡൈനാമിക്‌സ്, പ്രഭാത റിപ്പോർട്ട് എന്നിവയും കൂടുതൽ വിപുലമായ സ്ഥിതിവിവരക്കണക്കുകളും ട്രാക്കിംഗ് ഓപ്ഷനുകളും ലഭിക്കും.
ടച്ച്‌സ്‌ക്രീൻ ആംഗ്യങ്ങളിലൂടെയും അതിന്റെ വശങ്ങളിലുള്ള ബട്ടണുകൾ വഴിയും നിങ്ങൾക്ക് വാച്ചുമായി സംവദിക്കാം. ഗാർമിൻ കണക്ട് ആപ്പിൽ സ്ഥിതിവിവരക്കണക്കുകൾ, റിപ്പോർട്ടുകൾ, ക്രമീകരണങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ നിങ്ങൾക്ക് ലഭിക്കും.
965-ന്റെ ഭാരം 53 ഗ്രാമാണ്, അത് 955-നേക്കാൾ കൂടുതലാണ്, പക്ഷേ ഇത് 1.2 മില്ലിമീറ്റർ സലിം ആണ്. ടൈറ്റാനിയം ബെസലാണ് വാച്ചിൻ്റെ ഒരു പ്രത്യേകത . കറുപ്പ്, ആംപ് മഞ്ഞ നിറങ്ങളിൽ നിങ്ങൾക്ക് സ്മാർട്ട് വാച്ച് തിരഞ്ഞെടുക്കാം.
വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി നിങ്ങൾക്ക് ഇന്ത്യയിൽ ₹67,490-ന് ഗാർമിൻ ഫോർറണ്ണർ 965 വാങ്ങാം.