You are currently viewing ഇന്ത്യയിൽ ഫൈറ്റർ ജെറ്റ് എഞ്ചിനുകളുടെ നിർമ്മാണത്തിനായി ജിഇ എയ്‌റോസ്‌പേസ് എച്ച്എഎൽ- ലുമായി കരാർ ഒപ്പുവച്ചു
ഇന്ത്യൻ എയർഫോഴ്സിൻ്റെ തേജസ്സ് ഫൈറ്റർ ജെറ്റ്/ ഫോട്ടോ കടപ്പാട്: വെങ്കട്ട് മാംഗുഡി

ഇന്ത്യയിൽ ഫൈറ്റർ ജെറ്റ് എഞ്ചിനുകളുടെ നിർമ്മാണത്തിനായി ജിഇ എയ്‌റോസ്‌പേസ് എച്ച്എഎൽ- ലുമായി കരാർ ഒപ്പുവച്ചു

സംയുക്തമായി ഇന്ത്യൻ വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ജെറ്റ് എൻജിനുകൾ  നിർമ്മിക്കാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) കരാർ ഒപ്പിട്ടതായി ജിഇ എയ്റോസ്പേസ് വ്യാഴാഴ്ച  അറിയിച്ചു.

പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യുഎസ് സന്ദർശനത്തിനിടെയായിരുന്നു പ്രഖ്യാപനം.

“ഇന്ത്യയിൽ ജിഇ എയ്‌റോസ്‌പേസിന്റെ എഫ് 414 എഞ്ചിനുകളുടെ സംയുക്ത ഉൽപ്പാദനം കരാറിൽ ഉൾപ്പെടുന്നു, ഇതിന് ആവശ്യമായ കയറ്റുമതി അംഗീകാരം ലഭിക്കുന്നതിന് ജിഇ എയ്‌റോസ്‌പേസ് യുഎസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു,” യുഎസ് സ്ഥാപനം ഇവിടെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ എച്ച്എഎല്ലുമായുള്ള ധാരണാപത്രം “പ്രധാന ഘടകമാണെന്ന്” അത് വിശേഷിപ്പിച്ചു.

ഇന്ത്യയുമായും എച്ച്എഎല്ലിനുമായുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ സാധ്യമായ ചരിത്രപരമായ കരാറാണിത്, ജിഇ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജിഇ എയറോസ്പേസ് സിഇഒയുമായ എച്ച് ലോറൻസ് കൽപ് ജൂനിയർ പറഞ്ഞു.

Leave a Reply