20 അടി നീളമുള്ള അണ്ടർവാട്ടർ ഡ്രോണുകളുടെ സഹായത്തോടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ജാപ്പനീസ് സേന പിടിച്ചെടുത്ത അമേരിക്കൻ യുദ്ധക്കപ്പൽ യുഎസ്എസ് സ്റ്റുവർട്ട് സമുദ്ര അടിത്തട്ടിൽ കണ്ടെത്തി. മറൈൻ റോബോട്ടിക്‌സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയുടെ മേൽനോട്ടത്തിൽ, കോർഡൽ ബാങ്ക് നാഷണൽ മറൈൻ സാങ്ച്വറി മാപ്പ് ചെയ്യുമ്പോൾ റോബോട്ടുകൾ കപ്പൽ കാലിഫോർണിയ തീരത്ത് കണ്ടെത്തി.
“പസഫിക്കിലെ ഗോസ്റ്റ് ഷിപ്പ്” എന്ന് വിളിപ്പേരുള്ള 314 അടി നീളമുള്ള യുഎസ്എസ് സ്റ്റുവർട്ട് 78 വർഷമായി കാണാതായിട്ട്.സമുദ്രത്തിൻ്റെ ഉപരിതലത്തിൽ നിന്ന് 3,500 അടി താഴെയാണ് കപ്പൽ കിടന്നത്. ദശാബ്ദങ്ങൾ കടന്നുപോയിട്ടും, കപ്പൽ ഏതാണ്ട് പൂർണ്ണമായും കേടുപാടുകൾ കൂടാതെ തുടരുന്നു
യുഎസ്എസ് സ്റ്റുവാർട്ടിൻ്റെ ചരിത്രം അതുല്യമാണ്. കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്ത ശേഷം ജാപ്പനീസ് സൈന്യം ഇത് ഉയർത്തി അറ്റകുറ്റപ്പണികൾ നടത്തി സഖ്യകക്ഷികൾക്കെതിരെ ഉപയോഗിച്ചു. സഖ്യകക്ഷികളുടെ പൈലറ്റുമാർ തങ്ങളുടെ കപ്പലുകളിലൊന്ന് ശത്രു ജലത്തിൽ കണ്ടതായി റിപ്പോർട്ട് ചെയ്തപ്പോൾ അതിന് “ഗോസ്റ്റ് ഷിപ്പ്” എന്ന പദവി നേടി. ജപ്പാൻ്റെ കീഴടങ്ങലിനുശേഷം കപ്പൽ യുഎസ് വീണ്ടെടുത്തെങ്കിലും ശേഷം 1946-ൽ കപ്പൽ കടലിൽ ഉപേഷിക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ നാവിക കഥകളിലൊന്നിലേക്ക് യുഎസ്എസ് സ്റ്റുവർട്ടിൻ്റെ വീണ്ടും കണ്ടെത്തൽ ഒരു പുതിയ അധ്യായം ചേർക്കുന്നു.