ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തുമ്പയിലെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്‌സിഎൽ) ഗോഡൗണിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഫയർമാൻ മരണപെട്ടു
ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയുണ്ടായ തീ അണയ്ക്കാൻ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്. ചാക്ക ഫയർഫോഴ്‌സ് ഓഫീസിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറായിരുന്ന രഞ്ജിത്ത് തീ അണയ്ക്കാനുള്ള പ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി അധികൃതർ കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ രഞ്ജിത്തിന്റെ കുടുംബവുമായി സംസാരിക്കുകയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
തീപിടിത്തമുണ്ടായ കെട്ടിടത്തിൽ വിവിധ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും തീ നിയന്ത്രണവിധേയമായതായും അധികൃതർ അറിയിച്ചു.കെട്ടിടം പൂർണമായും കത്തിനശിച്ചു, പുക ഉയരുന്നത് തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
സംഭവസമയത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഒഴികെ മറ്റാരും പരിസരത്തുണ്ടായിരുന്നില്ല.
തീപിടിത്തമുണ്ടായപ്പോൾ വലിയ സ്‌ഫോടനം ഉണ്ടായതായി അധികൃതർ പറഞ്ഞു.