You are currently viewing എർലിംഗ് ഹാലൻഡിന് ഗോൾഡൻ ബൂട്ട്  അവാർഡ്

എർലിംഗ് ഹാലൻഡിന് ഗോൾഡൻ ബൂട്ട് അവാർഡ്

പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് എർലിംഗ് ഹാലൻഡ് സ്വന്തമാക്കി.ഈ സീസണിൽ 36 ഗോളുകൾ അടിച്ച് , ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഹാരി കെയ്‌നേക്കാൾ ആറ് ഗോളുകൾ അധികം നേടി റെക്കോർഡ് തകർത്തു.

2014/15-ൽ സെർജിയോ അഗ്യൂറോയുടെ 26 ഗോളുകൾക്കും 2010/11-ൽ കാർലോസ് ടെവസിന്റെ 20-നും ശേഷം പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ സിറ്റിയുടെ മൂന്നാമത്തെ വിജയിയായി.

പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് യംഗ് പ്ലെയർ ഓഫ് ദി ഇയർ, എഫ്‌ഡബ്ല്യുഎ ഫുട്‌ബോളർ ഓഫ് ദ ഇയർ എന്നീ ബഹുമതികളും 22-കാരൻ ഇതിനകം സ്വന്തമാക്കി.

ഈ മാസമാദ്യം വെസ്റ്റ് ഹാമിനെതിരായ ലീഗ് കാമ്പെയ്‌നിലെ 35-ാം ഗോളിലൂടെ ഹാലൻഡ് ഒരു കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്ഥാപിച്ചു.

1993/94, 1994/95 വർഷങ്ങളിൽ യഥാക്രമം ആൻഡ്രൂ കോളും അലൻ ഷിയററും നേടിയ 34 ഗോളുകളുടെ റെക്കോഡ് ആണ് അദ്ദേഹം മറികടന്നത്.

ജനുവരിയിൽ വോൾവ്സിനെതിരെ നേടിയ ഹാട്രിക്ക് ഉൾപെടെ പ്രീമിയർ ലീഗിൽ അദ്ദേഹം 18 ഹോം ഗോളുകൾ നേടി, ഒരു സീസണിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇതുവരെ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ആയി അതു കണക്കാക്കപെടുന്നു. ഹോം ഗ്രൗണ്ടിൽ 22 ലീഗ് ഗോളുകളുമായി അദ്ദേഹം ക്യാമ്പയിൻ പൂർത്തിയാക്കി.

ഈ സീസണിൽ ആകെ ആറ് ഹാട്രിക്കുകൾ അദ്ദേഹം നേടിയിട്ടുണ്ട്, പ്രീമിയർ ലീഗിൽ നാലെണ്ണവും

പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് ഹോം മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി.

46 മത്സരങ്ങളിൽ നിന്ന് നാല് പ്രീമിയർ ലീഗ് ഹാട്രിക്കുകൾക്കുള്ള മുൻ റെക്കോർഡും അദ്ദേഹം മറികടന്നു, റൂഡ് വാൻ നിസ്റ്റൽറൂയിയുടെ മുമ്പത്തെ 65 മത്സരങ്ങളാണ് നിന്നുള്ള റെക്കോഡാണ് അദ്ദേഹം തകർത്തത്

എഫ്‌എ കപ്പും ചാമ്പ്യൻസ് ലീഗ് ഫൈനലുകളും കളിക്കാൻ ബാക്കിയുള്ളപ്പോൾ, മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 52 ഗോളുകൾ നേടി.

മോ സലായുടെയും വാൻ നിസ്റ്റൽറൂയിയുടെയും 44 ഗോളുകൾ മറികടന്നപ്പോൾ, ഒരു പ്രീമിയർ ലീഗ് ക്ലബ്ബിലെ ഒരു കളിക്കാരന്റെ എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡിനു ഉടമയായി.

കേവലം 22 വയസ്സ് മാത്രം പ്രായമുള്ള എ ർലിംഗ് ഹാലൻഡ് അവിശ്വസനീയമായ നേട്ടങ്ങളാണ് ഇത് വരെ കൈവരിച്ചത്.ഒരു പുതിയ ഫുട്ബോൾ പ്രതിഭയുടെ ഉദയം ആണ് അദ്ദേഹത്തിൽ കാണാൻ സാധിക്കുന്നത്.

Leave a Reply