You are currently viewing ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് സുവർണാവസരം: ഡിഡി ന്യൂസിൽ ഇനി നിങ്ങളുടെ സൃഷ്ടികളും

ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് സുവർണാവസരം: ഡിഡി ന്യൂസിൽ ഇനി നിങ്ങളുടെ സൃഷ്ടികളും

ന്യൂഡൽഹി: നിങ്ങൾ ഒരു ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണോ? എങ്കിൽ നിങ്ങളുടെ സൃഷ്ടികൾ ഇനി ദേശീയ ടെലിവിഷനിലൂടെ പ്രദർശിപ്പിക്കാനുള്ള സുവർണാവസരം. ഡിഡി ന്യൂസ് അവതരിപ്പിക്കുന്ന ‘ക്രിയേറ്റേഴ്‌സ് കോർണർ’ എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് തങ്ങളുടെ ഡിജിറ്റൽ കണ്ടന്റുകൾ ക്രഡിറ്റോടുകൂടി പ്രദർശിപ്പിക്കാം.

വാർത്ത–കറന്റ് അഫയേഴ്‌സ് മുതൽ സംസ്കാരം, യാത്ര, പാചകം, കല–സാഹിത്യം, സംഗീതം, നൃത്തം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, പോസിറ്റീവ് സ്റ്റോറികൾ, വിനോദം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഒറിജിനൽ കണ്ടന്റുകൾ സ്വീകരിക്കും. സമർപ്പിക്കുന്ന വീഡിയോകളുടെ ദൈർഘ്യം 1.5 മുതൽ 10 മിനിറ്റ് വരെ ആയിരിക്കണം. ഫുൾ എച്ച്ഡി (16:9) യൂട്യൂബ് ഫോർമാറ്റ് ആണ് നിർദേശിച്ചിരിക്കുന്ന സാങ്കേതിക മാനദണ്ഡം.

ഡിജിറ്റൽ സ്രഷ്ടാക്കൾക്ക് ദേശീയ തലത്തിൽ അംഗീകാരം നേടാനും തങ്ങളുടെ കഴിവുകൾ വിശാല പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കാനും ഈ സംരംഭം വഴിയൊരുക്കും. കൂടുതൽ വിവരങ്ങൾക്കും സമർപ്പണ മാർഗനിർദേശങ്ങൾക്കും ddnews.creatorscorner@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്ന് ഡിഡി ന്യൂസ് അധികൃതർ അറിയിച്ചു.

Leave a Reply