ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുപോകുന്ന ചരക്ക് ട്രെയിൻ ഞായറാഴ്ച പുലർച്ചെ പാളം തെറ്റി തീപിടിച്ചു. തിരുവള്ളൂർ റെയിൽവേ സ്റ്റേഷനടുത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വലിയ തോതിൽ ഇന്ധനം ചോർന്നതും, പുകയും തീയും ഉയർന്നതും പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കി.
52 ബോഗികളുള്ള ട്രെയിനിൽ അഞ്ചു ബോഗികൾ തീയിൽ പൂർണ്ണമായും കത്തിയതായാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ തന്നെ തീ നിയന്ത്രിക്കാൻ ഫയർഫോഴ്‌സ്, പോലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പുക ഉയർന്നതിനെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കുകയും, ആശുപത്രികളിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു
അപകടസ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപവാസികളുടെ വീടുകളിൽ ഉണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റി. തീ നിയന്ത്രിക്കാൻ പത്തിലധികം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
റെയിൽവേ ട്രാക്ക് അടച്ചതിനാൽ ചെന്നൈ-അരക്കോണം റൂട്ടിലെ സബർബൻ ട്രെയിനുകൾ നിർത്തിവച്ചു. നിരവധി എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു.
ട്രെയിനിന് തീപിടിച്ചതുമായി ബന്ധപ്പെട്ട്, മാർഗനിർദേശമോ സഹായമോ ആവശ്യമുള്ള യാത്രക്കാർ താഴെ നൽകിയിരിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
📞 044-25354151
📞 044-24354995
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവർത്തനവും പുനരുദ്ധാരണ പ്രവർത്തനങ്ങളും തുടരുകയാണ്
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവർത്തനവും പുനരുദ്ധാരണ പ്രവർത്തനങ്ങളും തുടരുകയാണ്