You are currently viewing ഗൂഗിൾ ബാർഡ് ഇനി ചിത്രങ്ങളും സൃഷ്ടിക്കും
ഗൂഗിൾ ബാർഡ് സൃഷ്ടിച്ച എഎ ചിത്രം

ഗൂഗിൾ ബാർഡ് ഇനി ചിത്രങ്ങളും സൃഷ്ടിക്കും

ഗൂഗിൾ എഐ ചാറ്റ്ബോട്ട് ബാർഡ് പുതിയൊരു സവിശേഷത പുറത്തിറക്കിയിരിക്കുന്നു. ഇത് ഉപയോക്താക്കളെ ടെക്സ്റ്റ് വിവരണങ്ങളിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്നു. മാസങ്ങളായി ഓപ്പൺ എഐയുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടി നൽകുന്ന സവിശേഷതയ്ക്ക് സമാനമാണിത്.

ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് വിവരണം നൽകുമ്പോൾ, ബാർഡ് ഇപ്പോൾ ഗൂഗിളിന്റെ ഇമേജൻ 2 എഐ സിസ്റ്റം ഉപയോഗിച്ച്  ചിത്രങ്ങൾ സൃഷ്ടിച്ച് നല്കും.  ഓപ്പൺഎഐ യുടെ കൂടുതൽ നൂതനമായ DALL-E 3 സിസ്റ്റം ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ചാറ്റ്ജിപിടി പ്ലസ് സവിശേഷതയുടെ ചുവടുപിടിച്ചാണ് ബാർഡ് എത്തിയിരിക്കുന്നത്.

ചാറ്റ്ജിപിടി പ്ലസ് പണമടച്ച് ഉപയോഗിക്കേണ്ടതും ബാർഡിന്റെ പുതിയ ഫോട്ടോ സവിശേഷത സൗജന്യമായി ഉപയോഗിക്കാവുന്നതുമാണ്. 

എന്നാൽ ദുരുപയോഗം ഒഴിവാക്കാൻ ഗൂഗിൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ എഐ-സൃഷ്ടിച്ച ചിത്രങ്ങളിലും വാട്ടർമാർക്ക് ചേർക്കുകയും അപമാനകരവും, അക്രമസക്തവും ,അശ്ലീലവുമായ ഉള്ളടക്കം നിയന്ത്രിക്കുകയും ചെയ്യും.

സമീപകാലത്ത് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ വ്യാജ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് എഐ ചിത്ര നിർമ്മാണത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ തുടക്കം. ഈ ചിത്രങ്ങളുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല.

പുതിയ ചിത്ര സവിശേഷതയ്‌ക്കൊപ്പം, 230-ലധികം രാജ്യങ്ങളിലായി 40-ലധികം ഭാഷകളിൽ ബാർഡ് ലഭ്യമാണെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. അറബിക്, തമിഴ്, ഉർദു എന്നീ ഭാഷകളിൽ ചാറ്റ്ബോട്ടിനു

സംസാരിക്കാനാകും.

എഐ സിസ്റ്റങ്ങളുടെ വികസനത്തിലുള്ള ഉത്തരവാദിത്ത മനോഭാവത്തിന്റെ ഭാഗമാണ് ബാർഡിന്റെ ഈ വികസനങ്ങളെന്ന് ഗൂഗിൾ പറഞ്ഞു.പുതിയ കഴിവുകൾ ഉപയോഗിച്ച്, സാങ്കേതികവിദ്യയുടെ ദുരുപയോഗം ഒഴിവാക്കിക്കൊണ്ട് ബാർഡിനെ കൂടുതൽ ബഹുമുഖമാക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. 

Leave a Reply