You are currently viewing എഐ ടൂൾ ഗൂഗിൾ ഡോക്‌സിൽ ഉൾപ്പെടുത്തുമെന്ന വാർത്തക്ക് പിന്നാലെ ഗൂഗിളിൻ്റെ ഓഹരി വില ഉയർന്നു.

എഐ ടൂൾ ഗൂഗിൾ ഡോക്‌സിൽ ഉൾപ്പെടുത്തുമെന്ന വാർത്തക്ക് പിന്നാലെ ഗൂഗിളിൻ്റെ ഓഹരി വില ഉയർന്നു.

ഗൂഗിൾ അതിന്റെ വർക്ക്‌സ്‌പേസ് സ്യൂട്ട് ആപ്പുകളിൽ ജനറേറ്റീവ് എഐ ഉൾപെടു ത്തുമെന്നു പ്രഖ്യാപിച്ചു .റിലീസ് തീയതി അറിയിച്ചിട്ടില്ലെങ്കിലും
പ്രഖ്യാപനത്തിന് ശേഷം ആൽഫബെറ്റ് ഓഹരി വിലകൾ 3.14 ശതമാനം ഉയർന്നു.
മൈക്രോസോഫ്റ്റിന്റെ ബിംഗ് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ആധിപത്യം കുറച്ചിട്ടില്ലെന്നുള്ള വാർത്തയും ഓഹരി വില വർദ്ധിക്കാൻ കാരണമായി.
  ഗൂഗിൾ ഡോക്‌സ്, ഷീറ്റ്, മീറ്റ് എന്നിവയുൾപ്പെടെയുള്ള വർക്ക്‌സ്‌പേസ് സ്യൂട്ട് ആപ്പുകൾക്കായി ഒരു ജനറേറ്റീവ് എഐ ടൂൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചപ്പോൾ എഐ യുദ്ധങ്ങൾ മറ്റൊരു വഴിത്തിരിവിലായി.

എഐ സംവിധാനം എന്നു മുതൽ ആപ്പകളിൽ ഉൾപെടൂത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാൾസ്ട്രീറ്റ് ഇതിനു അനുകൂലമായി പ്രതികരിച്ചു.ചൊവ്വാഴ്ച അവസാനത്തോടെ ഗൂഗിളിന്റെ സ്റ്റോക്ക് വിലയിൽ വർദ്ധനവുണ്ടായി.

എഐ രംഗത്ത് മൈക്രോസോഫ്റ്റ് വലിയ മുന്നേറ്റം തുടരുന്നതിനാലാണ് ഈ നീക്കം. ഓപ്പൺഎഐയുമായുള്ള പങ്കാളിത്തത്തോടെ വർഷത്തിന്റെ തുടക്കം മുതൽ ഫലപ്രദമായ ഓഹരി വിപണി നേട്ടം അവർ നേടിക്കൊണ്ടിരിക്കുന്നു.

Leave a Reply