തൃശൂർ: മണ്ണുത്തി നല്ലങ്കരയിൽ പോലീസിന് നേരെ ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ആറു പേർ പോലീസ് കസ്റ്റഡിയിൽ. ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസിനെ കമ്പിപ്പാരയും വടികളും ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് കൺട്രോൾ റൂം വാഹനവും മറ്റ് ജീപ്പുകളും തകർത്തു. ഗ്രേഡ് എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം
- Post author:Editor
- Post published:Saturday, 28 June 2025, 16:56
- Post category:Kerala
- Post comments:0 Comments