You are currently viewing കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 73.73 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്.

ഇതിനൊപ്പം, ഇപ്പോഴത്തെ സർക്കാർ കാലഘട്ടത്തിൽ കെഎസ്ആർടിസിക്ക് ലഭിച്ച ആകെ സാമ്പത്തിക സഹായം 6401 കോടി രൂപയായെന്ന് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബജറ്റിൽ അനുവദിച്ച 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി നൽകപ്പെട്ടിരുന്നു. നിലവിലുള്ള സാമ്പത്തിക വർഷത്തിൽ മാത്രമായി  343 കോടി രൂപ സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് നൽകിയിട്ടുണ്ട്

Leave a Reply