You are currently viewing ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 831 കോടി രൂപ അനുവദിച്ചു

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 831 കോടി രൂപ അനുവദിച്ചു

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 831 കോടി രൂപ അനുവദിച്ചു. ഏകദേശം 62 ലക്ഷം പേർക്ക് ഓരോരുത്തർക്കും 1600 രൂപ വീതമാണ് ലഭിക്കുക. ഇതിൽ 26 ലക്ഷംത്തിലേറെ പേർക്ക് പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യും. ബാക്കി ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളിലൂടെ വീട്ടിലെത്തിച്ച് പെൻഷൻ കൈമാറും.

ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷം ഗുണഭോക്താക്കൾക്കുള്ള കേന്ദ്ര വിഹിതം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. ഇതിനായി ആവശ്യമായ 24.31 കോടി രൂപ സംസ്ഥാന സർക്കാർ മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ തുക പിഎഫ്‌എംഎസ് (PFMS) സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടതാണു.

പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

Leave a Reply