ജനുവരി 22ന് സംസ്ഥാനത്തുടനീളം ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ, അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതെ പണിമുടക്കത്തിൽ പങ്കെടുക്കുന്നത് ‘ഡയസ് നോൺ’ ആയി കണക്കാക്കുമെന്ന ശക്തമായ മുന്നറിയിപ്പ് സർക്കാർ നൽകി.
ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.