ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ൽ നിന്ന് 25,000 ആയി ഉയർത്താൻ സർക്കാർ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു.
77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ, ജൻ ഔഷധി കേന്ദ്രങ്ങൾ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക് പുതിയ ശക്തി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
ആർക്കെങ്കിലും പ്രമേഹം സ്ഥിരീകരിച്ചാൽ പ്രതിമാസം 3000 രൂപ ചെലവ് വരുന്നു. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 100 രൂപ വിലയുള്ള മരുന്നുകൾ 10 രൂപ മുതൽ 15 രൂപയ്ക്ക് വരെയാണ് നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ൽ നിന്ന് 25,000 ആയി ഉയർത്താൻ സർക്കാരിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും മിതമായ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനാണ് ‘ജൻ ഔഷധി കേന്ദ്രങ്ങൾ’ സ്ഥാപിച്ചത്.