You are currently viewing വായനാശീലം വളർത്താൻ ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ പദ്ധതി<br>നടപ്പാക്കും

വായനാശീലം വളർത്താൻ ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ പദ്ധതി
നടപ്പാക്കും

തിരുവനന്തപുരം • വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്ന  പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് നൽകും.
പദ്ധതിയുടെ ഭാഗമായി, ഒന്ന് മുതൽ നാലാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങൾ നൽകും.

അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പത്രവായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവയ്ക്കും.വായനാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.

വായനാ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖയായി കൈപ്പുസ്തകവും തയ്യാറാക്കും. കൂടാതെ, സ്കൂൾ കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട പ്രത്യേക ഇനം കൂടി ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്.

Leave a Reply