തുരുത്തി: വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ വീടിന്റെ ഉടമ റോഡ് അപകടത്തിൽ മരിച്ചു. മങ്കൊമ്പ് വട്ടക്കളത്ത് പരേതനായ രവീന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും മകനായ ശൈലേഷ് കുമാർ (ബിജു – 51) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 7 മണിയോടെ തുരുത്തി എംസി റോഡിൽ മിഷൻ പള്ളിക്ക് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
തുരുത്തിയിൽ പുതിയതായി വാങ്ങിയ വീടും പുരയിടവും അറ്റകുറ്റപ്പണികൾ നടത്തി ശനിയാഴ്ച ഗൃഹപ്രവേശന ചടങ്ങ് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ശൈലേഷിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെയും നാട്ടുകാരെയും അതീവ ദുഃഖത്തിൽ ആഴ്ത്തി.
സംസ്കാരം നാളെ (ശനി) വൈകിട്ട് 3 മണിക്ക് മങ്കൊമ്പിലെ കുടുംബവീട്ടിൽ നടക്കും.