ബിആർ ചോപ്രയുടെ മഹാഭാരത് (1987) എന്ന ടിവി ഷോയിലെ ശകുനി മാമയുടെ വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗുഫി പെയിന്റൽ, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു.
ഏറെ നാളായി അസുഖബാധിതനായിരുന്ന ഗുഫി പെന്റലിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് മേയ് 31ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഒരു നടനെന്ന നിലയ്ക്ക് പുറമെ, ഗുഫി ഏതാനും ടിവി ഷോകളും ശ്രീ ചൈതന്യ മഹാപ്രഭു എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ബിആർ ഫിലിംസിനൊപ്പം, അസോസിയേറ്റ് ഡയറക്ടർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സട്ടെ പേ സട്ട, റഫൂ ചക്കർ, പരിചയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജനപ്രിയ ഹാസ്യനടൻ പെയിന്റലിന്റെ സഹോദരനാണ് അദ്ദേഹം.
ദില്ലഗി (1978), ദേസ് പർദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നീ സിനിമകൾ ഗുഫിയുടെ അഭിനയ മികവു കളിൽ ചിലതാണ്. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീർ പുത്ര – മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിൻ, കർമ്മഫല് ദാതാ ഷാനി, കർൺ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.
ജയ് കനയ്യ ലാൽ കി എന്ന ടിവി ഷോയിലാണ് ഗുഫി പെയിന്റൽ അവസാനമായി അഭിനയിച്ചത്