You are currently viewing ഗുജറാത്തിന്റെ ഗർബ നൃത്തം യുനെസ്കോയുടെ  പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി
Garba dance/Photo/X@Ashish Chouhan

ഗുജറാത്തിന്റെ ഗർബ നൃത്തം യുനെസ്കോയുടെ  പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

ഇന്ത്യയ്ക്കും ഗുജറാത്തിന്നും അഭിമാനകരമായ ഒരു സംഭവ വികാസത്തിൽ, ഗർബ നൃത്തം ഔദ്യോഗികമായി യുനെസ്കോയുടെ  പൈതൃക പട്ടികയിൽ ഉൾപെടുത്തി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സാമൂഹികവും ലിംഗപരവുമായ സമത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു ഏകീകൃത ശക്തിയായി പ്രവർത്തിക്കുന്ന ഗർബയുടെ പ്രാധാന്യം ഈ അംഗീകാരം വ്യക്തമാക്കുന്നു.

തലമുറകളെ കടന്ന് സഞ്ചരിക്കുന്ന ഒരു ജീവിക്കുന്ന പാരമ്പര്യമായി ഗർബയുടെ അതിരറ്റ മൂല്യത്തെയാണ് ഈ ഉൾപ്പെടുത്തൽ വ്യക്തമാക്കുന്നത്. ആചാരപരവും ഭക്തിപരവുമായ പാരമ്പര്യത്തിൽ  വേരൂന്നിയ നൃത്തരൂപമായ ഗർബയുടെ  ഊർജ്ജവും  ആനന്ദവും പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുന്നു.

യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 15-ാമത്തെ ഇന്ത്യൻ സാംസ്കാരിക ഘടകമാണ് ഇത്. ചൗ നൃത്തം, കുംഭമേള, യോഗ തുടങ്ങിയ പ്രശസ്തമായ പാരമ്പര്യങ്ങളുടെ പട്ടികയിൽ ഗർബ ചേരുന്നു. 

യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ അതിയായ അഭിമാനം പ്രകടിപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു, “ഈ അംഗീകാരം ഗുജറാത്തിനും മുഴുവൻ രാജ്യത്തിനും അഭിമാനമാണ്. ലോകം ഇന്ത്യയുടെ പുരാതന സംസ്കാരത്തിന് നൽകിയ ബഹുമതിയാണിത്.”

യുനെസ്കോ പട്ടികയിൽ ഗർബയുടെ ഉൾപ്പെടുത്തൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്.അത് വരും തലമുറകൾക്കായി അതിന്റെ സംരക്ഷണവും ആസ്വാദനവും ഉറപ്പാക്കുന്നു. ഈ അംഗീകാരം സാംസ്കാരിക പൈതൃകത്തിന്റെ ഏകീകൃത ശക്തിയെയും സാമൂഹിക ഐക്യവും ധാരണയും വളർത്തുന്നതിലെ അതിന്റെ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്നു

 

Leave a Reply