You are currently viewing കാട്ടുതീയെ പ്രതിരോധിക്കാൻ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൻ്റെ പകുതിയോളം കത്തിക്കും.
പ്രതികാത്മക ചിത്രം/കടപ്പാട്: പിക്സാബേ

കാട്ടുതീയെ പ്രതിരോധിക്കാൻ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൻ്റെ പകുതിയോളം കത്തിക്കും.

  • Post author:
  • Post category:World
  • Post comments:0 Comments

ഈ സീസണിലെ വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും ശേഷം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെ ലോകപ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിന്റെ (കെഎൻപി) പകുതിയോളം നിയന്ത്രിതമായി  കത്തിക്കും.

ഇങ്ങനെ കത്തിക്കുന്നത് എല്ലാ വർഷവും ഈ സമയത്ത് സാധാരണയാണെന്നും കാട്ടുതീ വ്യാപിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയുന്നതെന്ന്  കെഎൻപി അധികൃതർ പറഞ്ഞു.

“ഓഗസ്റ്റിൽ വരണ്ട കാലം വരുമ്പോൾ കാട്ടു തീ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനെ ഞങ്ങൾ ഇങ്ങനെയാണ് നിയന്ത്രിക്കുന്നത് ” കെഎൻപി വക്താവ് പറഞ്ഞു.

“എത്രത്തോളം പുല്ല് ലഭ്യമാണെന്നതിനെ അടിസ്ഥാനമാക്കിയാണ് തീപിടുത്തം പ്രധാനമായും ഉണ്ടാകുന്നത്.  മുൻ   സീസണിൽ എത്രമാത്രം മഴ പെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും പുല്ലിൻ്റെ വളർച്ച “

കഴിഞ്ഞ സീസണിൽ ധാരാളം മഴ ലഭിച്ചതിനാൽ പുൽ വളർച്ച ധാരാളമായി ഉണ്ടായെന്നും അതിനാൽ നിയന്ത്രിതമായി തീ കത്തിക്കണ്ടത് ആവശ്യമാണെന്നും വക്താവ് പറഞ്ഞു

പുൽമേടുകളുടെ ആവാസവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വേനൽക്കാലത്ത് കാട്ടുതീയുടെ സാധ്യത കുറയ്ക്കുന്നതിന് ശൈത്യകാലത്തിന്റെ മധ്യത്തിലാണ് നിയന്ത്രിത കത്തിക്കൽ നടത്തുന്നത്.

ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗെയിം റിസർവുകളിൽ ഒന്നായതിനാൽ,  ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കെഎൻപി.

പുൽമേടുകളുടെ ആരോഗ്യമുള്ള   വളർച്ചയ്ക്ക് നിയന്ത്രിതമായി തീ കത്തുന്നത് ഗുണം ചെയ്യുമെന്ന്   ശാസ്ത്രജ്ഞർ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല  മരങ്ങളുടെ സാന്ദ്രത നിയന്ത്രിക്കുകയും സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

Leave a Reply