
കേരളത്തിന്റെ ഹരിത കർമ്മ സേനയെ പുതിയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു.
ഇതിൻറെ ഭാഗമായി ഹരിതകർമ്മസേന സംസ്ഥാനത്ത് വിവിധ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നു. തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം നിർമ്മാണ യൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിറ്ററി മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന പ്രധാന സംരംഭങ്ങൾ.
കേരളത്തിലെ 93 നഗരസഭകളിലായി പ്രവർത്തിക്കുന്ന ഏകദേശം 2,800 ഹരിതകർമ്മസേനാംഗങ്ങൾക്കും പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കും. സംസ്ഥാന ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി, ഹരിതകർമ്മസേനയുടെ സംരംഭക പ്രവർത്തനങ്ങൾക്കായി 23 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
പദ്ധതി ഹരിതകർമ്മസേനയെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയും അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14-ന് ആന്തൂർ നഗരസഭയിൽ നടക്കും.
