You are currently viewing ഹീറോ കരിസ്മ XMR 210 ആഗസ്റ്റ് 29-ന്  ഇന്ത്യയിൽ പുറത്തിറക്കും

ഹീറോ കരിസ്മ XMR 210 ആഗസ്റ്റ് 29-ന് ഇന്ത്യയിൽ പുറത്തിറക്കും

ഹീറോ മോട്ടോകോർപ്പ് ആഗസ്റ്റ് 29-ന് ഹീറോ കരിസ്മ XMR 210 ഇന്ത്യയിൽ പുറത്തിറക്കും.ഇതിൻ്റെ പുതിയ ടീസർ പ്രദർശിപ്പിച്ചു. ഈ മോട്ടോർസൈക്കിൾ ഹീറോയുടെ മുൻനിര മോഡലായി സ്ഥാനം പിടിക്കും. കരിസ്മയുടെ തിരിച്ചുവരവിനെ അറിയിക്കാൻ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ ഹൃത്വിക് റോഷനെ തിരഞ്ഞെടുത്തിട്ടുണ്ട്

എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് പ്രദർശിപ്പിക്കുന്ന പുതിയ ഹെഡ്‌ലാമ്പ് ഡിസൈൻ കരിസ്മ XMR 210 അവതരിപ്പിക്കും. ശ്രദ്ധേയമായി, ഈ ഹെഡ്‌ലാമ്പിന് ആകർഷകമായ രൂപകൽപ്പനയുണ്ട്, താഴ്ന്നതും ഉയർന്നതുമായ ബീമുകൾക്കായി രണ്ട് പ്രൊജക്ടർ യൂണിറ്റുകൾ ഉൾക്കൊള്ളുന്നു.

കരിസ്മയുടെ തനതായ ശൈലിക്ക് അനുസൃതമായി, പുതിയ കരിസമയിൽ ഒരു ഫെയറിംഗ് ഉണ്ടാകും, അതിൽ റിയർവ്യൂ മിററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ ലഭ്യമാകും, സുഖപ്രദമായ റൈഡിംഗ് പോസ്ചർ നിലനിർത്താനും കൈത്തണ്ടയിലെ ആയാസം കുറയ്ക്കാനും ഇത് അൽപ്പം ഉയരത്തിൽ സ്ഥാനം പിടിക്കും. സ്പോർട്ടിയർ റൈഡിംഗ് സ്റ്റാൻസ് പ്രോത്സാഹിപ്പിക്കുന്ന ഫൂട്ട് പെഗുകൾ ചെറുതായി പിന്നിലേക്ക് സജ്ജമാക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കാം

2023 കരിസ്മ XMR -ൽ ഒരു ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഡ്യുവൽ-ചാനൽ എബിഎസും ഉണ്ടാകും. സസ്പെൻഷനിൽ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉണ്ടാകും, ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.

DOHC സജ്ജീകരണം ഉൾക്കൊള്ളുന്ന 210 സിസി എഞ്ചിനാണ് കരിസ്മ XMR-ൽ സജ്ജീകരിച്ചിരിക്കുന്നത്. പവറിനെ കുറിച്ച് ഇത് വരെ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും യഥാക്രമം 25 bhp, 30 Nm എന്നിങ്ങനെ പവറും ടോർക്കും ഉള്ള ലിക്വിഡ്-കൂൾഡ് എൻജിൻ ആയിരിക്കുമെന്ന് കരുതപെടുന്നു. പവർ ഡെലിവറി നല്കാൻ 6-സ്പീഡ് ഗിയർബോക്‌സ് ഉണ്ടാവും.

Leave a Reply