ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. സർവകലാശാലകളിൽ ഒന്നാമതെത്തിയ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലാ വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റിയും എംജി യൂണിവേഴ്സിറ്റിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
കോളേജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ് കോളജ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. എഞ്ചിനിയറിങ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം സി.ഇ.ടി., തൃശൂർ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി. കെ. എം. എഞ്ചിനിയറിങ് കോളജ് എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
നഴ്സിംഗ് കോളജ് വിഭാഗത്തിൽ ഒന്നാമത് തിരുവനന്തപുരത്തെ നഴ്സിംഗ് കോളജ് എത്തി. എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ്, ടീച്ചർ എഡ്യൂക്കേഷൻ, വെറ്റിനറി, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലും റാങ്കിംഗ് ഉണ്ട്.
ഗവർമെൻറ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി കോളേജ് എന്നിവയും വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.