തിരുവനന്തപുരം | ഹയർ സെക്കണ്ടറി അധ്യാപകരുടെ 2025-26 അധ്യയനവർഷത്തിനായുള്ള ജനറൽ ട്രാൻസ്ഫർ നടപടികളുടെ ഭാഗമായി പ്രൊവിഷണൽ ലിസ്റ്റ് മെയ് 20 മുതൽ കൈറ്റ് ട്രാൻസ്ഫർ പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ട്രാൻസ്ഫർ പ്രക്രിയ ജൂൺ 2-ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനുമുമ്പ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം, ഇതിനിടയില്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്ക് കാലതാമസം വരുത്താനിടയുള്ള ഒരു വിധി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (KAT) നിന്നും ഏപ്രില്‍ 30 – ന് പുറത്തിറങ്ങിയിരുന്നു, എന്നാൽ 2025 മെയ് 19-ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ, നടപടികൾക്ക് വ്യക്തതയേകിയിരിക്കുകയാണ്. ഹൈക്കോടതിയുടെ ഈ ഉത്തരവ് സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ട്രാൻസ്ഫർ പ്രക്രിയ സുതാര്യമായും സമയബന്ധിതമായും നടപ്പിലാക്കാൻ ഇനി വലിയ തടസ്സങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു
ജനറൽ ട്രാൻസ്ഫർ നടപടികളില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില നിക്ഷിപ്ത താൽപര്യങ്ങൾ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.