You are currently viewing സര്‍പ്പവിഷ ചികിത്സയില്‍ ചരിത്ര മുന്നേറ്റം: പാമ്പ് വിഷത്തിനെതിരെ സാർവത്രികമായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രതിരോധ മരുന്ന് ഗവേഷകർ വികസിപ്പിച്ചു

സര്‍പ്പവിഷ ചികിത്സയില്‍ ചരിത്ര മുന്നേറ്റം: പാമ്പ് വിഷത്തിനെതിരെ സാർവത്രികമായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രതിരോധ മരുന്ന് ഗവേഷകർ വികസിപ്പിച്ചു

സര്‍പ്പവിഷ ചികിത്സാ രംഗത്ത്  ശാസ്ത്രജ്ഞര്‍ ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും ഫലപ്രദമായ സർപ്പ വിഷ പ്രതിരോധ മരുന്ന് വിജയകരമായി സൃഷ്ടിച്ചു. 18 വര്‍ഷമായി വിവിധ സര്‍പ്പവിഷങ്ങള്‍ സ്വയം കുത്തിവെച്ചുകൊണ്ട് പ്രതിരോധശേഷി നേടിയ ടിം ഫ്രിഡെ എന്ന വ്യക്തിയില്‍ നിന്ന് ശേഖരിച്ച ആന്റിബോഡികള്‍ ഉപയോഗിച്ചാണ് ഈ ആന്റിവെനം വികസിപ്പിച്ചത്.

പ്രമുഖ ജേര്‍ണലായ സെൽ-ലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. കറുത്ത മാംബ, കിംഗ് കോബ്ര, ടൈഗര്‍ സ്‌നേക്ക് തുടങ്ങിയ അത്യന്തം വിഷമുള്ള പാമ്പുകൾക്കെതിരെ ഈ മരുന്നു  വിജയകരമായ ഫലം തന്നു . ഇത് പരീക്ഷണ വിധേയമാക്കിയ 19 പാമ്പുകടികളിൽ 13 പേരുടെ വിഷം വിജയകരമായി നിസ്ക്രിയമാക്കി.

പാമ്പ് കടിയേറ്റ് പ്രതിവർഷം ഒരു ലക്ഷത്തിലധികം ജീവൻ നഷ്ടപ്പെടുന്നു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും ആരോഗ്യ സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും. നിലവിലുള്ള ആന്റിവെനം മരുന്നുകൾ പലപ്പോഴും പാമ്പുകളുടെ ഇനങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, ചെലവേറിയതും, റഫ്രിജറേഷൻ ആവശ്യമുള്ളതുമാണ്, അതിനാൽ അവയുടെ ലഭ്യത പരിമിതപ്പെടുത്തുന്നു.

“യൂണിവേഴ്‌സല്‍ ആന്റിവെനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ ഇതുവരെ എത്തിയിട്ടുള്ള ഏറ്റവും പ്രധാന നാഴികക്കല്ലാണിത്,” എന്നാണ് ഗവേഷക സംഘം നയിച്ച സെന്റിവാക്സ് ഇന്‍സിറ്റ്യൂട്ടിന്റെ സി.ഇ.ഒ ജേക്കബ് ഗ്ലാന്‍വില്‍ പറയുന്നത്.
ഇപ്പോള്‍ ഈ ഗവേഷകര്‍ വിഷമുള്ള സര്‍പ്പങ്ങളുടെ മറ്റൊരു പ്രധാന വിഭാഗമായ അണലി വിഭാഗങ്ങളിലേക്കായി ചികിത്സാ പരിധി വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. വിജയകരമായാല്‍, ആഗോളതലത്തിൽ  സര്‍പ്പവിഷ ചികിത്സയില്‍ വലിയ മാറ്റം വരുത്താനും, ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനുമാകും ഈ നൂതന കണ്ടുപിടുത്തത്തിന്.

Leave a Reply