You are currently viewing സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറി തട്ടി വീട്ടമ്മ മരിച്ചു

സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറി തട്ടി വീട്ടമ്മ മരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ചിങ്ങവനം പോളച്ചിറ സ്വദേശിനി പുതുപ്പറമ്ബിൽ ഷാനവാസിന്റെ ഭാര്യ രജനി (49) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. എംസി റോഡിൽ നാട്ടകം മുളങ്കുഴ ജങ്ഷന് സമീപമായിരുന്നു സംഭവം.

ഭര്‍ത്താവിനൊപ്പം പള്ളത്തെ വാടക വീട്ടിൽ നിന്ന് കോട്ടയത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ പിന്‍വശത്ത് നിന്നും വന്ന ലോറി ഓവർടേക്ക് ചെയ്യുന്നതിനിടെ തട്ടിയെന്നാണ് പ്രാഥമിക വിവരം. ഇതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ്
ലോറിയുടെ പിന്‍ചക്രം രജനിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. രജനിക്ക് ഏഴുമാസങ്ങൾക്ക് മുമ്പ് മറ്റൊരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മക്കള്‍: ഷാഹുല്‍, രാഹുല്‍, അമലു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കുറിച്ചിയിലെ സചിവോത്തമപുരം ശ്മശാനത്തിൽ നടക്കും.

Leave a Reply