You are currently viewing സ്വർണ്ണവും പ്ലാറ്റിനവും ഭൂമിയുടെ ഉപരിതലത്തിൽ എങ്ങനെ എത്തി ?പുതിയ വെളിപെടുത്തലുമായി പഠനം
പ്ലാറ്റിനം(റഷ്യ)/Credits:James St.John

സ്വർണ്ണവും പ്ലാറ്റിനവും ഭൂമിയുടെ ഉപരിതലത്തിൽ എങ്ങനെ എത്തി ?പുതിയ വെളിപെടുത്തലുമായി പഠനം

വിലയേറിയ ലോഹങ്ങളായ സ്വർണ്ണവും പ്ലാറ്റിനവും ഭൂമിയുടെ കാതലിലേക്ക് താഴാതെ എങ്ങനെയാണ് ഉപരിതലത്തിൽ എത്തിയതെന്ന് ശാസ്ത്രജ്ഞർക്ക് നീണ്ടകാലമായി മനസ്സിലായിരുന്നില്ല. യേൽ സർവകലാശാലയിലെയും സൗത്ത്‌വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (SRI) ശാസ്ത്രജ്ഞരുടെ പുതിയൊരു പഠനം ഈ ദുരൂഹതയിലേക്ക് വെളിച്ചം വീശുന്നു.

സമീപകാല ഗവേഷണങ്ങൾ പറയുന്നത് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആദ്യകാല ഭൂമി ബഹിരാകാശത്ത് ചന്ദ്രന്റെ വലിപ്പമുള്ള വലിയ വസ്തുക്കളുമായി കൂട്ടിയിടിച്ചതിന് ശേഷമാണ്, സ്വർണ്ണവും പ്ലാറ്റിനവും പോലുള്ള വിലയേറിയ ലോഹങ്ങൾ ഭൂമിയിലേക്ക് വന്നത്. ഇത് ഈ വസ്തുക്കളുടെ നിക്ഷേപം ഭൂമിയിൽ അവശേഷിപ്പിച്ചു.

പ്രോസീഡിങ്ങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഭൂമിയുടെ ഉപരിതലത്തിൻ്റെ നേർത്തതും “താല്ക്കാലികവുമായ” ഒരു പ്രദേശം വീഴുന്ന ലോഹഘടകങ്ങളെ കെണിയായി പിടിച്ച് ഉപരിതലത്തിൻ്റെ ബാക്കി ഭാഗങ്ങളിലേക്ക് സാവധാനത്തിൽ എത്തിച്ചിരിക്കാമെന്ന് കരുതുന്നു.

ഭൂമിയുടെ ആദ്യകാലഘട്ടത്തിൽ വലിയ വസ്തുക്കൾ ഭൂമിയുമായി കൂട്ടിയിടിച്ചപ്പോൾ ഈ താല്ക്കാലിക പ്രദേശം രൂപപ്പെട്ടിരിക്കും. ഉപരിതലത്തിൻ്റെ പരന്ന ഭാഗം ഉരുകിയിട്ടുണ്ടാകും, എന്നാൽ ആഴത്തിലുള്ള ഭാഗം ഖരമായി തുടരും. ഈ സാഹചര്യം ലോഹങ്ങളുടെ പിടിച്ചെടുക്കലും വിതരണവും അനുവദിക്കും.

ഈ പ്രക്രിയ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു, ഈ താല്ക്കാലിക പ്രദേശത്തിന്റെ അവശിഷ്ടങ്ങൾ ഭൂമിയുടെ ഉപരിതലത്തിലെ ആഴത്തിലുള്ള പ്രദേശങ്ങളിൽ ഭൂഗർഭശാസ്ത്രപരമായ അപാകതകളായി ഇപ്പോഴും നില കൊള്ളുന്നു

പുതിയ സിദ്ധാന്തം ഭൂമിയുടെ ഭൂഗർഭശാസ്ത്രപരമായ പരിണാമത്തിന്റെ നിഗൂഢമായ വശങ്ങൾ വിശദീകരിക്കുന്നു, മാത്രമല്ല ഭൂമിയുടെ രൂപീകരണത്തിൽ ഉൾപ്പെട്ട സമയക്രമത്തെ കുറിച്ചും ഇത് വെളിച്ചം വീശുന്നു.

പഠനത്തിന്റെ കണ്ടെത്തലുകൾ പ്രപഞ്ചത്തിലുടനീളമുള്ള ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

Leave a Reply